‘ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും, പറയാനുള്ളതെല്ലാം അവിടെ പറയും’; പി വി അൻവർ

‘ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും, പറയാനുള്ളതെല്ലാം അവിടെ പറയും’; പി വി അൻവർ
Sep 21, 2024 03:45 PM | By Remya Raveendran

തിരുവനന്തപുരം:   ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പി വി അൻവർ എംഎൽഎ. ഇന്ന് വൈകിട്ട് 5 മണിക്ക് നിലമ്പൂരിൽ വച്ചായിരിക്കും മാധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ കണ്ടില്ല. എല്ലാം വിശദമായി വാർത്താ സമ്മേളനത്തിൽ പറയും. പറയാനുള്ളതെല്ലാം അവിടെ പറയുമെന്നും പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്.

5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Pvanvermeet

Next TV

Related Stories
കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

Sep 21, 2024 07:22 PM

കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന്...

Read More >>
വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Sep 21, 2024 06:53 PM

വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ നടന്നു

Sep 21, 2024 06:39 PM

ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ നടന്നു

ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ...

Read More >>
മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Sep 21, 2024 05:04 PM

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച്...

Read More >>
'ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്‍റിൽ വിഷയം ഉന്നയിക്കും'; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

Sep 21, 2024 04:19 PM

'ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്‍റിൽ വിഷയം ഉന്നയിക്കും'; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

'ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്‍റിൽ വിഷയം ഉന്നയിക്കും'; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ്...

Read More >>
ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ എംഎൽഎ

Sep 21, 2024 03:17 PM

ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ എംഎൽഎ

ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ...

Read More >>
Top Stories