---
title: "കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം"
english_title: "no mpox in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237106/no-mpox-in-kannur"
published_at: "2024-09-21T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eecfb58c7d6_OIP_(16).jpeg"
keywords: []
---

# കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

> **Lead Summary:**  കണ്ണൂര്‍: കണ്ണൂരിലേത് എം പോക്‌സ് അല്ലെന്ന് സ്ഥിരീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസലേഷനിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്. എംപോക്‌സ് സംശയത്തിന്റെ ഭാഗമായി ഇന്നലെയായിരുന്നു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആദ്യം വിദേശത്ത് നിന്നും വന്ന വ്യക്തിയായിരുന്നു എംപോക്സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.

## Article Content

 കണ്ണൂര്‍: കണ്ണൂരിലേത് എം പോക്‌സ് അല്ലെന്ന് സ്ഥിരീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസലേഷനിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്. എംപോക്‌സ് സംശയത്തിന്റെ ഭാഗമായി ഇന്നലെയായിരുന്നു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആദ്യം വിദേശത്ത് നിന്നും വന്ന വ്യക്തിയായിരുന്നു എംപോക്സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. ചിക്കന്‍ പോക്സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237106/no-mpox-in-kannur)