---
title: "അദ്ധ്യാത്മിക പ്രഭാഷകർ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം:കൊട്ടാരം ജയരാമൻ നമ്പൂതിരി"
english_title: "Spiritual speakers must use words carefully"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237144/spiritual-speakers-must-use-words-carefully"
published_at: "2024-09-21T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eefbaeaa7f8_prabhashakar.jpg"
keywords: []
---

# അദ്ധ്യാത്മിക പ്രഭാഷകർ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം:കൊട്ടാരം ജയരാമൻ നമ്പൂതിരി

> **Lead Summary:**  ധർമ്മടം: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി വാർഷിക ജനറൽ ബോഡി യോഗവും സംവാദ സഭയും മുൻ ശബരിമല മേൽശാന്തിയും പ്രഭാഷകനുമായ കൊട്ടാരം ജയരാമൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷുരകന്റെ കത്തിയേക്കാൾ മൂർച്ചയേറിയതാണ് ആദ്ധ്യാത്മിക പ്രഭാഷകരുടെ വാക്കുകൾ എന്നും അതിനാൽ അവർ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടവരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

 ധർമ്മടം: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി വാർഷിക ജനറൽ ബോഡി യോഗവും സംവാദ സഭയും മുൻ ശബരിമല മേൽശാന്തിയും പ്രഭാഷകനുമായ കൊട്ടാരം ജയരാമൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷുരകന്റെ കത്തിയേക്കാൾ മൂർച്ചയേറിയതാണ് ആദ്ധ്യാത്മിക പ്രഭാഷകരുടെ വാക്കുകൾ എന്നും അതിനാൽ അവർ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടവരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.എസ്.മോഹനൻ കൊട്ടിയൂർ ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണഗുരുദേവനും അദ്വൈത ദർശനവും എന്ന വിഷയത്തിൽ കാനപ്രം ഈശ്വരൻ നമ്പൂതിരി പ്രബന്ധാവതരണം നടത്തി. മുകേഷ് കളമ്പുകാട്ട്, ഷാജി കരിപ്പത്ത്, രഞ്ചൻ കയനാടത്ത്, നിതിൻ നാങ്ങോത്ത്, സുനിൽ കല്ലിക്കണ്ടി, മണിവർണ്ണൻ തുടങ്ങിയവർ സംവാദ സഭയിൽ പങ്കെടുത്തു. കാനപ്രം ഈശ്വരൻ നമ്പൂതിരിയെ അഡ്വ.എം.കെ. രഞ്ചിത്ത് പൊന്നാടയണിയിച്ച് ആദരിച്ചു.

ഭാരവാഹികളായ അഡ്വ.വി.എം. കൃഷ്ണകുമാർ, പ്രകാശൻ മേലൂർ, അനിൽ തിരുവങ്ങാട്, ഗിരീഷ് പണിക്കർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237144/spiritual-speakers-must-use-words-carefully)