---
title: "സ്പർശ് - 2022 ഫെബ്രുവരി 13 വരെ"
english_title: "Sparsh program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23719/sparsh-program"
published_at: "2022-02-01T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8949796207_images - 2022-02-01T073148.968.jpeg"
keywords: []
---

# സ്പർശ് - 2022 ഫെബ്രുവരി 13 വരെ

> **Lead Summary:**  ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി കുഷ്ഠരോഗ ബോധവത്കരണ പക്ഷാചരണത്തിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ 'സ്പർശ്്' ഫെബ്രുവരി 13 വരെ നടത്തും.

## Article Content

 ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി കുഷ്ഠരോഗ ബോധവത്കരണ പക്ഷാചരണത്തിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ 'സ്പർശ്്' ഫെബ്രുവരി 13 വരെ നടത്തും.

കുഷ്ഠരോഗ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പട്ടികവർഗ മേഖലകൾ, തീരദേശ മേഖലകൾ, അതിഥി തൊഴിലാളികൾ, സ്‌കൂൾ കോളേജ് വിദ്യാർഥികൾ എന്നിവർക്കിടയിൽ ബോധവത്കരണ പരിപാടികളും പരിശോധനയും നടത്തുന്നു. ഇതോടൊപ്പം ജില്ലയിൽ അശ്വമേധം സർവ്വേയും നടത്തുന്നുണ്ട്. ജില്ലയിൽ 2021 ഏപ്രിൽ മുതൽ 2022 ജനുവരി 31 വരെ 22 കേസുകൾ കണ്ടെത്തി രോഗബാധിതർക്ക് ചികിത്സ നൽകിവരുന്നു.

സ്പർശനശേഷി ഇല്ലാത്ത തൊലിപ്പുറത്തുള്ള നിറവ്യത്യാസമുള്ള പാടുകൾ കുഷ്ഠരോഗത്തിന്റെ ലക്ഷണമാണ്. ഇത് നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ കുഷ്ഠരോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാനും അംഗവൈകല്യം ഒഴിവാക്കാനും സാധിക്കുമെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ചികിത്സ സൗജന്യമായി ലഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23719/sparsh-program)