തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ  കിടന്നത് 4 മണിക്കൂർ
Sep 22, 2024 12:46 PM | By sukanya

തലശ്ശേരി: തലശ്ശേരിയിൽ റെയിൽവെ ട്രാക്കിനരികിൽ തളർന്നുവീണയാൾ സഹായം കിട്ടാതെ പൊരിവെയിലിൽ കിടന്നത് നാല് മണിക്കൂറോളം. ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.

മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി, സഹായിക്കാൻ തുനിയാതെ നൂറുകണക്കിന് പേരാണ് ബാബുവിനെ കടന്നുപോയത്. കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്ത് ഹോട്ടൽ പണി കഴിഞ്ഞ് വരുന്ന വഴിയായിരുന്നു ബാബു. വീണുപോയ ബാബുവിനെ അതുവഴി പോയ നൂറുകണക്കിന് പേർ കണ്ടു. പക്ഷേ ആരും സഹായിച്ചില്ല. വിവരം ആരെയുമറിയിച്ചതുമില്ല. നാല് മണിക്കൂർ വെയിലത്തുരുകി കിടക്കുകയായിരുന്നു ബാബു. പതിനൊന്നരയോടെ റെയിൽവെ എഎസ്ഐ മനോജ് കുമാറും കോൺസ്റ്റബിൽ റിബേഷും പതിവ് പരിശോധനയ്ക്ക് ആ വഴി വന്നപ്പോൾ കണ്ടു. ഓടിച്ചെന്ന് കുടപിടിച്ചു, വെള്ളം കൊടുത്തു. നിർജലീകരണം വന്ന് അവശനായ ബാബുവിനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് ബാബുവന്‍റെ സഹോദരിയെ വിളിച്ചറിയിച്ചു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ബാബു ഇപ്പോൾ.


Thalassery

Next TV

Related Stories
സൈക്കോളജി അപ്രൻറീസ് നിയമനം

Sep 22, 2024 12:24 PM

സൈക്കോളജി അപ്രൻറീസ് നിയമനം

സൈക്കോളജി അപ്രൻറീസ്...

Read More >>
ഷിരൂർ മണ്ണിടിച്ചൽ:  തിരച്ചിൽ  ഇന്നും തുടരും

Sep 22, 2024 09:47 AM

ഷിരൂർ മണ്ണിടിച്ചൽ: തിരച്ചിൽ ഇന്നും തുടരും

ഷിരൂർ മണ്ണിടിച്ചൽ: തിരച്ചിൽ ഇന്നും...

Read More >>
ബാംഗ്ലൂരിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ

Sep 22, 2024 07:07 AM

ബാംഗ്ലൂരിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ

ബാംഗ്ലൂരിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ...

Read More >>
കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി; ആദ്യ ഘട്ട പരീക്ഷണം വിജയം

Sep 22, 2024 04:32 AM

കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി; ആദ്യ ഘട്ട പരീക്ഷണം വിജയം

കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി; ആദ്യ ഘട്ട പരീക്ഷണം...

Read More >>
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

Sep 21, 2024 11:10 PM

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ...

Read More >>
വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

Sep 21, 2024 10:50 PM

വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ...

Read More >>
Top Stories










News Roundup