---
title: "വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു."
english_title: "Vava suresh critical condition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23725/vava-suresh-critical-condition"
published_at: "2022-02-01T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f89e1da36d0_images - 2022-02-01T081219.213.jpeg"
keywords: []
---

# വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു.

> **Lead Summary:** പാമ്ബ് കടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍

## Article Content

പാമ്ബ് കടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍

സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്ബ് കടിയേറ്റത്. കൃത്രിമ ശ്വാസം നല്‍കിയാണ് ജീവന്‍ തിരിച്ച്‌ പിടിച്ചത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിലുള്ള തടസങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23725/vava-suresh-critical-condition)