ഷിരൂരിൽ തിരച്ചിൽ തുടരുന്നു: ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ തുടരുന്നു:  ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി
Sep 22, 2024 03:15 PM | By sukanya

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിനിടെ ഗംഗാവാലി നദിയിൽനിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി.

ഇത് അർജുന്റെ ലോറിയുടേതല്ലെന്നാണ് വിവരം. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തുണ്ട്. ഇവർ ഇപ്പോഴും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.

അർജുന്റെ ലോറിയിലുണ്ടായിരുന്ന തടികൾ കഴിഞ്ഞ ദിവസം ഇവർക്ക് ലഭിച്ചിരുന്നു. നദിയിൽ അഞ്ചിടത്താണ് മൺകൂനകൾ അടിഞ്ഞുകൂടിയത്. ഇവിടെയൊന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. നാവികസേനയും മറ്റു ഏജൻസികളും നടത്തിയ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്.

അർജുന്റെ സഹോദരിയും ഭർത്താവും അടക്കമുള്ള ബന്ധുക്കൾ ഇവിടെ എത്തിയിട്ടുണ്ട്. കാണാതായ രണ്ട് കർണാടക സ്വദേശികളുടെ ബന്ധുക്കളും ഇവിടെയുണ്ട്. ലോറി ഉടമ മനാഫും അദ്ദേഹത്തിന്റെ സഹോദരനും തിരച്ചിൽ നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.

Shiroor

Next TV

Related Stories
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Sep 22, 2024 05:13 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

Read More >>
സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

Sep 22, 2024 04:46 PM

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ...

Read More >>
ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

Sep 22, 2024 04:24 PM

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ...

Read More >>
തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ  കിടന്നത് 4 മണിക്കൂർ

Sep 22, 2024 12:46 PM

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ...

Read More >>
സൈക്കോളജി അപ്രൻറീസ് നിയമനം

Sep 22, 2024 12:24 PM

സൈക്കോളജി അപ്രൻറീസ് നിയമനം

സൈക്കോളജി അപ്രൻറീസ്...

Read More >>
ഷിരൂർ മണ്ണിടിച്ചൽ:  തിരച്ചിൽ  ഇന്നും തുടരും

Sep 22, 2024 09:47 AM

ഷിരൂർ മണ്ണിടിച്ചൽ: തിരച്ചിൽ ഇന്നും തുടരും

ഷിരൂർ മണ്ണിടിച്ചൽ: തിരച്ചിൽ ഇന്നും...

Read More >>
Top Stories










Entertainment News