---
title: "പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു "
english_title: "Two-year-old girl dies after being hit by car at church "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237296/two-year-old-girl-dies-after-being-hit-by-car-at-church"
published_at: "2024-09-22T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f01e139b4ce_pally.jpg"
keywords: []
---

# പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു 

> **Lead Summary:** തൃശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്.

## Article Content

തൃശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്.

ഈ സമയം മാതാപിതാക്കള്‍ തൊട്ടടുത്ത് ഉണ്ടായിരുന്നില്ല. കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. ഉടന്‍തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237296/two-year-old-girl-dies-after-being-hit-by-car-at-church)