---
title: "രാജ്യത്ത്  ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്"
english_title: "Covid 19 update india feb 01"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23739/covid-19-update-india-feb-01"
published_at: "2022-02-01T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8af505a9fe_images - 2022-02-01T092550.095.jpeg"
keywords: []
---

# രാജ്യത്ത്  ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി.

ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു. ഇന്നലെ 1192 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 17,43,059 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്നലെ 11.69 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞദിവസം 15.77 ശതമാനമായിരുന്നു ടിപിആര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,54,076 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23739/covid-19-update-india-feb-01)