---
title: "സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം :  വീണാ ജോര്‍ജ്"
english_title: "Veenajeorge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237402/veenajeorge"
published_at: "2024-09-23T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f104ccf2ead_images_(58).jpeg"
keywords: []
---

# സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം :  വീണാ ജോര്‍ജ്

> **Lead Summary:** **ഇടുക്കി**: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

**ഇടുക്കി**: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237402/veenajeorge)