---
title: "മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ആശുപത്രിവൃത്തങ്ങള്‍"
english_title: "Vava suresh getting better"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23742/vava-suresh-getting-better"
published_at: "2022-02-01T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8b5529b34a_images - 2022-02-01T095130.048.jpeg"
keywords: []
---

# മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ആശുപത്രിവൃത്തങ്ങള്‍

> **Lead Summary:** മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ആശുപത്രിവൃത്തങ്ങള്‍.

## Article Content

മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ആശുപത്രിവൃത്തങ്ങള്‍.

ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ്ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അതേസമയം ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് ഇനിയും പറയാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​റി​ച്ചി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ജ​ല​ധ​ര​ന്‍റെ വീ​ട്ടി​ലെ കാ​ലി​ത്തൊ​ഴു​ത്തി​നു സ​മീ​പ​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലി​രു​ന്ന മൂ​ർ​ഖ​ൻ​പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണു ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​തി​നെ​തു​ട​ർ​ന്ന് പി​ടി​വി​ട്ടു​പോ​യ പാമ്പി​നെ വീ​ണ്ടും പി​ടി​ച്ചു മ​റ്റൊ​രു പാ​ത്ര​ത്തി​ലാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. ആ​ദ്യം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23742/vava-suresh-getting-better)