---
title: "മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237430/thaliparamba"
published_at: "2024-09-23T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f115071fdd4_Screenshot_20240923-123637_WhatsAppBusiness.jpg"
keywords: []
---

# മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ** : കൊട്ടാരം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് നോർത്ത് അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ കേ മനോജ് സമ്മാനവിതരണം നടത്തി.

## Article Content

**തളിപ്പറമ്പ** : കൊട്ടാരം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് നോർത്ത് അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ കേ മനോജ് സമ്മാനവിതരണം നടത്തി.

കൊട്ടാരം ബ്രദേർസ് ക്ലബ്ബിൻ്റെ 40-ാം വാർഷിക ത്തോടനുബന്ധിച്ച് 2023 ഒക്ടോബർ മുതൽ 2024 ജൂലൈ വരെ തുടർച്ചയായ 10 മാസം നീണ്ടു നിന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ നിന്നും യോഗ്യത നേടിയവരാണ് മത്സരിച്ചത്. പത്ത് വ്യത്യസ്‌ത വിഷയതല ക്വിസ്സ് മത്സരങ്ങളിൽ 50 ഓളം മത്സരാർത്ഥികളിൽ നിന്നും പോരാടി വിജയിച്ച അവസാന 10 വിജയികളുടെ മത്സരമാണ് നടന്നത്. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി രതീഷ് കുമാറാണ് ക്വിസ് മാസ്റ്റർ. തുടർന്ന് കുട്ടിക്കുന്ന് മൈതാനിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ കായിക മത്സരങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237430/thaliparamba)