നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

നാവിക സേന സംഘം മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്
Sep 23, 2024 01:19 PM | By sukanya

 ബെംഗളൂരു:കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. ഇന്നത്തെ തെരച്ചിലിൽ മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്.

കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പറഞ്ഞു. ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു. അതേസമയം, തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കർണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.


Shiroor

Next TV

Related Stories
പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

Sep 23, 2024 04:57 PM

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് -വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി...

Read More >>
'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

Sep 23, 2024 02:39 PM

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ...

Read More >>
സീറ്റൊഴിവ്

Sep 23, 2024 02:36 PM

സീറ്റൊഴിവ്

...

Read More >>
അന്നാ സെബാസ്റ്റ്യന്റെ മരണം:  തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

Sep 23, 2024 02:28 PM

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ്...

Read More >>
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി*

Sep 23, 2024 01:47 PM

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി*

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി...

Read More >>
കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ. സുധാകരൻ

Sep 23, 2024 12:35 PM

കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ. സുധാകരൻ

കോൺഗ്രസിലാണെങ്കിൽ അൻവർ പണ്ടെ പുറത്ത്: കെ....

Read More >>
Top Stories