---
title: "മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ്കാർഡ് ലോഞ്ചിംഗ് നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237546/kannur"
published_at: "2024-09-23T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f18fa1d07a8_IMG-20240923-WA0034.jpg"
keywords: []
---

# മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ്കാർഡ് ലോഞ്ചിംഗ് നടത്തി

> **Lead Summary:**  **കണ്ണൂർ**: മസ്കറ്റ്കെഎംസിസികണ്ണൂർ ജില്ല കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു.

## Article Content

 **കണ്ണൂർ**: മസ്കറ്റ്കെഎംസിസികണ്ണൂർ ജില്ല കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു . കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോളേജുകളിലെ എംഎസ്എഫ് ഭാരവാഹികളെ ഉപഹാരം നൽകി അനുമോദിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ്ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹ്മൂദ്കടവത്തൂർ , ജില്ലാഭാരവാഹികളായഅഡ്വ.കെ.എ . ലത്തീഫ്, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, അഡ്വ എംപി മുഹമ്മദലി , എൻ കെ റഫീഖ്മാസ്റ്റർ,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി.നസീർ , എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.പി.വി അബ്ദുല്ല, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മൂസ ഹാജി , ഗ്ലോബൽകെഎംസിസി ജില്ലാ ചെയർമാൻ ടിപി അബ്ബാസ് ഹാജി, സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് അഡ്വ അഹമ്മദ്മാണിയൂർ,മസ്കറ്റ് കെഎംസിസി ഭാരവാഹികളായ കെ പി അബ്ദുൽ കരീം ഹാജി, അഷറഫ് കായക്കൂൽ, അബ്ദുള്ളക്കുട്ടിതടിക്കടവ്, ബഷീർ കണ്ണപുരം, കെ മൊയ്തു,മുഹമ്മദ്മാട്ടൂൽ, അലി മങ്കര , കെ എസ് ഷാജഹാൻ, ബഷീർ കൊടിയിൽ , മുഹമ്മദ് പന്നിയൂർ കെ.കെ. റഫീഖ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237546/kannur)