---
title: "ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കും ; പ്രധാനമന്ത്രി"
english_title: "Narendramodi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237555/narendramodi"
published_at: "2024-09-23T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f19222a254c_download_(4).jpeg"
keywords: []
---

# ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കും ; പ്രധാനമന്ത്രി

> **Lead Summary:** **ഡൽഹി** : ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് കുടുംബങ്ങള്‍ ഇവിടെ അധികാരം കൈയടക്കിവെച്ചിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചു. കശ്മീരിലെ യുവാക്കളുടെ കൈയില്‍ കല്ലും വടിയും നല്‍കിയത് ഈ കുടുംബങ്ങളാണ്.

## Article Content

**ഡൽഹി** : ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് കുടുംബങ്ങള്‍ ഇവിടെ അധികാരം കൈയടക്കിവെച്ചിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചു. കശ്മീരിലെ യുവാക്കളുടെ കൈയില്‍ കല്ലും വടിയും നല്‍കിയത് ഈ കുടുംബങ്ങളാണ്.

ഇന്ന് അവരുടെ കൈയില്‍ പുസ്തകവും ലാപ്ടോപ്പുമാണ്. വോട്ട് ചെയ്താലും ഇല്ലെങ്കിലും അധികാരം ഈ കുടുംബങ്ങളുടെ കൈകളിലെത്തും എന്നതായിരുന്നു സ്ഥിതി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജമ്മു-കശ്മീരില്‍ കാര്യങ്ങളൊക്കെ മാറി. ഭീകരതയുടെ നിഴലിലല്ലാതെ ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു. ബുധനാഴ്ചയായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടും മൂന്നും ഘട്ടങ്ങള്‍ സെപ്റ്റംബർ 25-നും ഒക്ടോബർ എട്ടിനുമാണ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237555/narendramodi)