---
title: "ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായ 'കനസ് ജാഗ സഹവാസ' ക്യാമ്പുകൾ പൂർത്തിയായി "
english_title: "'kanas jaaga sahavasa' in aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237559/kanas-jaaga-sahavasa-in-aralam"
published_at: "2024-09-23T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1960ab9138_kanas_jaaga.jpg"
keywords: []
---

# ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായ 'കനസ് ജാഗ സഹവാസ' ക്യാമ്പുകൾ പൂർത്തിയായി 

> **Lead Summary:** ആറളം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'കനസ് ജാഗ സഹവാസ' ക്യാമ്പിൻ്റെ ആറാമത്തെ ബാച്ചിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി. 'കനസ് ജാഗ' എന്നാൽ സ്വപ്ന ഭൂമി എന്നാണർത്ഥം. കുട്ടികൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ വിവിധ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയെ അതിജീവിച്ച് അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വളർന്നു വരാൻ പ്രാപ്തരാക്കുന്ന വിധത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തായിരിക്കുന്നത്.

## Article Content

ആറളം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'കനസ് ജാഗ സഹവാസ' ക്യാമ്പിൻ്റെ ആറാമത്തെ ബാച്ചിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി. 'കനസ് ജാഗ' എന്നാൽ സ്വപ്ന ഭൂമി എന്നാണർത്ഥം. കുട്ടികൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ വിവിധ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയെ അതിജീവിച്ച് അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വളർന്നു വരാൻ പ്രാപ്തരാക്കുന്ന വിധത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തായിരിക്കുന്നത്.

ക്യാമ്പിൻ്റെ ഭാഗമായി ഉയർന്നു വരുന്ന പ്രധാന പ്രശ്നങ്ങൾ ഷോർട്ട്ഫിലിം രൂപത്തിൽ നവംബറിൽ നടക്കുന്ന സംസ്ഥാന തല ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. 5 ബാച്ചുകളിലായി 160 ഓളം കുട്ടികൾക്കാണ് ഇതുവരെ പരിശീലനം നൽകിയത്. 32 കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ആറാം ബാച്ചിൻ്റെ പരിശീലനം തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ രതീഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.

തില്ലങ്കേരി CDS ചെയർപേഴ്സൺ എം ഷിംല ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൗൺസിലർ ടി.വി. ജിതേഷ് പദ്ധതി വിശദീകരണം നടത്തി. ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി. സനൂപ് സ്വാഗതവും ആനിമേറ്റർ സി കെ സിനി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237559/kanas-jaaga-sahavasa-in-aralam)