---
title: "ഹജ്ജ് തീർത്ഥാടനം; അപേക്ഷ കൊടുക്കാനുള്ള അവസാന തിയ്യതി നീട്ടി"
english_title: "Hajj pilgrimage; The last date to apply has been extended."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237569/hajj-pilgrimage-the-last-date-to-apply-has-been-extended"
published_at: "2024-09-23T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f19f21662f2_OIP_(18).jpeg"
keywords: []
---

# ഹജ്ജ് തീർത്ഥാടനം; അപേക്ഷ കൊടുക്കാനുള്ള അവസാന തിയ്യതി നീട്ടി

> **Lead Summary:** ന്യൂ ഡൽഹി: 2025 വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി നീട്ടി. സെപ്തംബർ 30 പുതിയ തീയ്യതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലൂടെ 2025 വർഷത്തെ ഹജ്ജിന് 18835 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം 45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. രാജ്യത്ത് ആകെ ഇതുവരെ 132,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷിച്ചവർ നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

## Article Content

ന്യൂ ഡൽഹി: 2025 വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി നീട്ടി. സെപ്തംബർ 30 പുതിയ തീയ്യതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലൂടെ 2025 വർഷത്തെ ഹജ്ജിന് 18835 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം 45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. രാജ്യത്ത് ആകെ ഇതുവരെ 132,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷിച്ചവർ നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237569/hajj-pilgrimage-the-last-date-to-apply-has-been-extended)