---
title: "കോട്ടയത്ത് കാർ പുഴയിൽ വീണ് രണ്ട് മരണം"
english_title: "Kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237585/kottayam"
published_at: "2024-09-24T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f222109a383_Screenshot_20240924-075035_Samsung_Internet.jpg"
keywords: []
---

# കോട്ടയത്ത് കാർ പുഴയിൽ വീണ് രണ്ട് മരണം

> **Lead Summary:** **കോട്ടയം**: കോട്ടയം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സർജി , മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

## Article Content

**കോട്ടയം**: കോട്ടയം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സർജി , മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

കോട്ടയം ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോവുകയായിരുന്ന എറണാകുളം രജിസ്‌ട്രേഷനിലുള്ള റെന്റ് എ കാറാണ് അപകടത്തിൽപ്പെട്ടത്.  നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കാർ പുറത്തെടുത്തു. ഉള്ളിൽ ചെളി നിറഞ്ഞ നിലയിലായിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237585/kottayam)