---
title: "ആലപ്പുഴയിൽ അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Alappuzha 3 death by fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23764/alappuzha-3-death-by-fire"
published_at: "2022-02-01T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8d12369948_images - 2022-02-01T114858.544.jpeg"
keywords: []
---

# ആലപ്പുഴയിൽ അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ആലപ്പുഴ താമരക്കുളത്ത് അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കെമുറി കല ഭവനത്തില്‍ പ്രസന്ന , മക്കളായ കല , മിനു എന്നിവരാണ് മരിച്ചത്.

## Article Content

ആലപ്പുഴ താമരക്കുളത്ത് അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കെമുറി കല ഭവനത്തില്‍ പ്രസന്ന , മക്കളായ കല , മിനു എന്നിവരാണ് മരിച്ചത്.

പ്രസന്നയുടെ ഭര്‍ത്താവ് ശശിധരന്‍ പിള്ള ശസ്ത്രക്രിയ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍മക്കള്‍ ഭിന്നശേഷിയുള്ളവരാണ്.

കുടുംബത്തിന് സാമ്ബത്തികപ്രതിസന്ധിയുണ്ടായിരുന്നു. വീടിന് സമീപത്തെ ബന്ധു എത്തിയപ്പോഴാണ് മൂന്നുപേരും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഭൂരിഭാഗവും കത്തിയ നിലയിലാണ്. നൂറനാട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23764/alappuzha-3-death-by-fire)