---
title: "വെളിമാനം സ്കൂളിലെ കുട്ടിയുടെ ആത്മഹത്യ:  പ്രതിഷേധ ധർണ നടത്തി ഹ്യൂമൺ റൈറ്റ്സ് മിഷൻ"
english_title: "Velimanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237673/velimanam"
published_at: "2024-09-24T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2682b835cc_IMG-20240924-WA0044.jpg"
keywords: []
---

# വെളിമാനം സ്കൂളിലെ കുട്ടിയുടെ ആത്മഹത്യ:  പ്രതിഷേധ ധർണ നടത്തി ഹ്യൂമൺ റൈറ്റ്സ് മിഷൻ

> **Lead Summary:** **കരിക്കോട്ടക്കരി**: വെളിമാനം സ്കൂളിലെ ആരോമൽ എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബാലാവകാശ കമ്മീഷൻ വരെ സ്വമേധയാ കേസെടുത്തിട്ടു കൂടി കുറ്റം ആരോപിക്കപ്പെട്ട അധ്യാപകർക്കെതിരെകേസ് എടുക്കുവാനോ അവരെ ജോലിയിൽനിന്ന് മാറ്റിനിർത്തുന്നതിനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചുo കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയും ഹ്യൂമൻ റൈറ്റ്സ് മിഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 24 ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെളിമാനം സ്കൂൾ പരിസരത്തേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**കരിക്കോട്ടക്കരി**: വെളിമാനം സ്കൂളിലെ ആരോമൽ എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബാലാവകാശ കമ്മീഷൻ വരെ സ്വമേധയാ കേസെടുത്തിട്ടു കൂടി കുറ്റം ആരോപിക്കപ്പെട്ട അധ്യാപകർക്കെതിരെകേസ് എടുക്കുവാനോ അവരെ ജോലിയിൽനിന്ന് മാറ്റിനിർത്തുന്നതിനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചുo കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയും ഹ്യൂമൻ റൈറ്റ്സ് മിഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 24 ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെളിമാനം സ്കൂൾ പരിസരത്തേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കുറ്റം ആരോപിക്കപ്പെട്ട അധ്യാപകർക്കെതിരെ നിയമ നടപടി എടുത്തിട്ടില്ല എങ്കിൽ അതിശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുന്നതായിരിക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  അനീഷ് രാമചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന ട്രഷറർ  അജീഷ് മൈക്കിൾ അധ്യക്ഷത വഹികച്ചു. പരിപാടിയിൽ സംഘടനയുടെ ജില്ലാ സെക്രട്ടറി  എ എം മൈക്കിൾ സ്വാഗതം പറഞ്ഞു. താലൂക്ക് ഭാരവാഹികളായ  പിടി ദാസപ്പൻ, സുഭാഷ് വാളത്തോട്, കെ   കേളപ്പൻ ആറളം ഫാം, മനോജ് മുല്ലപ്പള്ളിയിൽ,മിനിമോൾ ആലക്കോട്,തോമസ് കണ്ണൻകുഴ, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237673/velimanam)