---
title: "കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ച സംഭവം: പോലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം സ്ഥലം പരിശോധിച്ചു"
english_title: "Incident of hacking death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23768/Incident-of-hacking-death"
published_at: "2022-02-01T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8d3dabba07_Picsart_22-02-01_12-01-13-173.jpg"
keywords: []
---

# കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ച സംഭവം: പോലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം സ്ഥലം പരിശോധിച്ചു

> **Lead Summary:** കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പോലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം സംഭവ സ്ഥലം പരിശോധിച്ചു. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സംഭവം നടന്ന ആയിക്കരയിൽ പോലീസും ഫോറൻസിക്കും ഡോഗ് സ്ക്വാഡും പരിശോധിച് തെളിവെടുത്തു.

## Article Content

കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പോലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം സംഭവ സ്ഥലം പരിശോധിച്ചു. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സംഭവം നടന്ന ആയിക്കരയിൽ പോലീസും ഫോറൻസിക്കും ഡോഗ് സ്ക്വാഡും പരിശോധിച് തെളിവെടുത്തു.

ചൊവ്വാഴ്ച്ച 11 മണിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പു  തുടങ്ങിയത്. പോലീസ് നായ മണം പിടിച്ച് തായത്തെരു ഭാഗത്തെ പൊതു കുടിവെള്ള ടാപ്പ് വരെ എത്തിയിരുന്നു. ഇവിടെ നിന്ന് പ്രതികൾ കൈ കഴുകി രക്ഷപ്പെട്ടന്നാണ് കരുതുന്നത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23768/Incident-of-hacking-death)