---
title: "ഇരിട്ടി ഉപജില്ല ജൂനിയര്‍ ഗേള്‍സ് കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കളായി"
english_title: "Juniourgirlskabaditeam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237719/juniourgirlskabaditeam"
published_at: "2024-09-24T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2821c7240d_1000028127.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല ജൂനിയര്‍ ഗേള്‍സ് കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കളായി

> **Lead Summary:** **പേരാവൂര്‍: **തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ജൂനിയര്‍ ഗേള്‍സ് കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കളായി.ചാവശ്ശേരി സ്‌കൂളിനെ 12 നെതിരെ 38 പോയന്റ് നേടിയാണ് പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കള്‍ ആയത്. തുര്‍ച്ചയായ 3 ാം വര്‍ഷം ആണ് കിരീടം നേടുന്നത്.

## Article Content

**പേരാവൂര്‍: **തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ജൂനിയര്‍ ഗേള്‍സ് കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കളായി.ചാവശ്ശേരി സ്‌കൂളിനെ 12 നെതിരെ 38 പോയന്റ് നേടിയാണ് പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കള്‍ ആയത്. തുര്‍ച്ചയായ 3 ാം വര്‍ഷം ആണ് കിരീടം നേടുന്നത്.

ആനിയ ജോസഫ്, ശിഖ പ്രശാന്ത്, ശിവനന്ദ കാക്കര, നില്‍മിയ വിനോദ്, മാനസി മനോജ്, റിസ ഫാത്തിമ, അല്‍ന മരിയ ജിമ്മി,എആര്‍ വിസ്മയ, അനുഷ്‌ക രാജന്‍, പി അശ്വതി,ഐറിന്‍ സിബി എന്നിവര്‍ ആണ് ടീം അംഗങ്ങള്‍.25ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ജില്ല കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237719/juniourgirlskabaditeam)