---
title: "കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ"
english_title: "Evening dharna in Adakkathodu town  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237779/evening-dharna-in-adakkathodu-town"
published_at: "2024-09-24T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2bb6c22179_dharnna.jpg"
keywords: []
---

# കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ

> **Lead Summary:**  അടയ്ക്കാത്തോട്: കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ നടത്തി. ശാന്തിഗിരി പ്രകൃതിക്ഷോഭം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, തകർന്ന ആറളം ആനമതിൽ അടിയന്തിരമായി പുനർനിർമ്മിക്കുക, നിർമ്മാണം പൂർത്തിയാകത്തവ പൂർത്തീകരിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ നടത്തിയത്.

## Article Content

 അടയ്ക്കാത്തോട്: കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ നടത്തി. ശാന്തിഗിരി പ്രകൃതിക്ഷോഭം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, തകർന്ന ആറളം ആനമതിൽ അടിയന്തിരമായി പുനർനിർമ്മിക്കുക, നിർമ്മാണം പൂർത്തിയാകത്തവ പൂർത്തീകരിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ നടത്തിയത്.

മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ധർണ സമരം ഉദ്‌ഘാടനം ചെയ്തു. ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കാതെ സർക്കാർ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും, ശാന്തിഗിരിയിലെ ദുരിതബാധിത കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോർജ്കുട്ടി താന്നി വേലി, ജോസ് നടപ്പുറം, ഷിജി സുരേന്ദ്രൻ, സുനിത വാത്യാട്ട്, സോണി കട്ടക്കൽ, എം.ജി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237779/evening-dharna-in-adakkathodu-town)