---
title: "വള്ളിത്തോട് മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി "
english_title: "Health Department Inspects Commercial Establishments In iritty Vallithodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237784/health-department-inspects-commercial-establishments-in-iritty-vallithodu"
published_at: "2024-09-24T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2c1430cb6b_vallithode.jpg"
keywords: []
---

# വള്ളിത്തോട് മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി 

> **Lead Summary:** ഇരിട്ടി: വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗം പായം പഞ്ചായത്തിലെ മാടത്തിൽ, തന്തോട്, പെരുവംപറമ്പ് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ലോഡ്ജ് , ഫാം ഉൾപ്പടെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.

## Article Content

ഇരിട്ടി: വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗം പായം പഞ്ചായത്തിലെ മാടത്തിൽ, തന്തോട്, പെരുവംപറമ്പ് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ലോഡ്ജ് , ഫാം ഉൾപ്പടെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.

കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ വൃത്തിഹീനമായി സൂക്ഷിച്ചതിനും, മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിനും, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും, കോട്പ ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു .മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള പൊതു ജനാരോഗ്യ നിയമ 2023 പ്രകാരം കർശന നടപടി കൈകൊള്ളും.

പരിശോധന സംഘത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി , ജെ എച് ഐ മാരായ കെ. സിജു പി. അബ്ദുള്ള, കെ.സി. അൻവർ, ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237784/health-department-inspects-commercial-establishments-in-iritty-vallithodu)