---
title: "കലക്ടർ ചന്ദ്രശേഖർ കരിക്കോട്ടകരി കോളനി സന്ദർശിച്ചു"
english_title: "Chandrasekaran IAS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23779/chandrasekaran-IAS"
published_at: "2022-02-01T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8df841ad12_Picsart_22-02-01_12-51-01-169.jpg"
keywords: []
---

# കലക്ടർ ചന്ദ്രശേഖർ കരിക്കോട്ടകരി കോളനി സന്ദർശിച്ചു

> **Lead Summary:**  കരിക്കോട്ടകരി: അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരിയിൽ 30 വർഷമായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഷെഡ്ഡിൽ താമസിക്കുന്ന 14 ഓളം കുടുംബങ്ങളെ കലക്ടർ സന്ദർശിച്ചു.

## Article Content

 കരിക്കോട്ടകരി: അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരിയിൽ 30 വർഷമായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഷെഡ്ഡിൽ താമസിക്കുന്ന 14 ഓളം കുടുംബങ്ങളെ കലക്ടർ സന്ദർശിച്ചു.

കരിക്കോട്ടക്കരിയിൽ വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ കലക്ടർ വാർഡ് മെമ്പർ സിബി വാഴക്കാല വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പറ്റി അറിയിച്ചതിനെതുടർന്ന് വീടുകളിലെത്തി ദുരിതങ്ങൾ മനസ്സിലാക്കി അപേക്ഷ സ്വീകരിച്ച കളക്ടർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, ഡെപ്യൂട്ടി കലക്ടർ ഷാജു പി, സിപിഐഎം ലോക്കൽ സെക്രട്ടറി ബിജു വർഗീസ് , മെമ്പർ സിബി വാഴക്കാല എന്നിവർ സന്ദർശനത്തിൽ കലക്ടർക്ക് ഒപ്പം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23779/chandrasekaran-IAS)