---
title: "ഷിരൂരിൽ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും "
english_title: "Shiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237859/shiroor"
published_at: "2024-09-25T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3808110f24_Screenshot_20240925-083853_Samsung_Internet.jpg"
keywords: []
---

# ഷിരൂരിൽ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും 

> **Lead Summary:** **ഷിരൂർ**:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ.

## Article Content

**ഷിരൂർ**:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ.

ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല.

അതിനിടെ ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ലായിരുന്നു. പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണ് കണ്ടെത്തിയത്. CP4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237859/shiroor)