സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ: സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ: സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത
Sep 25, 2024 11:06 AM | By sukanya

കൊച്ചി: ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്.

സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു. അതേ സമയം, ഗുരുതരകുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.


Supreemcourt

Next TV

Related Stories
14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 25, 2024 02:37 PM

14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ...

Read More >>
ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

Sep 25, 2024 02:23 PM

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി...

Read More >>
ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 02:01 PM

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ...

Read More >>
ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു

Sep 25, 2024 01:28 PM

ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു

ഗണിതാധ്യാപക ശില്പശാല...

Read More >>
ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

Sep 25, 2024 01:25 PM

ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ്...

Read More >>
കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാഥാർദ്ധ്യമാകാൻ പോകുന്നു

Sep 25, 2024 01:14 PM

കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാഥാർദ്ധ്യമാകാൻ പോകുന്നു

കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാതാർദ്ധ്യമാകാൻ...

Read More >>
Top Stories










News Roundup






Entertainment News