ഒറ്റദിവസം 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി

 ഒറ്റദിവസം 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി
Sep 25, 2024 11:43 AM | By sukanya

 കണ്ണൂർ: ഒറ്റദിവസംകൊണ്ട് 25 ലക്ഷത്തിനുമുകളിൽ വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി. കണ്ണൂർ യൂണിറ്റ്. കോർപ്പറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ മാത്രം കളക്‌ഷനാണിത്.

സംസ്ഥാനത്താകെ ഒറ്റദിവസംകൊണ്ട് ഒൻപത് കോടി കളക്‌ഷൻ നേടുക എന്ന ലക്ഷ്യമാണ് കോർപ്പറേഷൻ മുന്നോട്ടുവെച്ചിരുന്നത്. ഇതിൽ 8.65 ലക്ഷം നേടാനാണ് കോർപ്പറേഷന്‌ സാധിച്ചത്. മിക്ക യൂണിറ്റുകൾക്കും ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ല. അതേസമയം നേട്ടം കൈവരിച്ച യൂണിറ്റുകൾ കെ.എസ്.ആർ.ടി.സി.യ്ക്ക് അഭിമാനമായി. കളക്‌ഷനിൽ സംസ്ഥാനതലത്തിൽ ആറാമതാണ് കണ്ണൂർ യൂണിറ്റ്. ഒരു കിലോമീറ്ററിൽ നേടിയ വരുമാനം (ഏണിങ് പെർ കിലോമീറ്റർ -ഇ.കെ.പി.എം.), ഒരു ബസ് നേടിയ വരുമാനം (ഏണിങ് പെർ ബസ്-ഇ.പി.ബി.) എന്നിവയിലും ഒന്നാമതെത്തിയ കണ്ണൂർ യൂണിറ്റ് ഉത്തരമേഖലയിലെ ആകെ യൂണിറ്റുകളിലും ഒന്നാം സ്ഥാനത്തെത്തി. കാഞ്ഞങ്ങാട്, പെരിന്തൽമണ്ണ, മാനന്തവാടി, തൊട്ടിൽപ്പാലം, തിരുവമ്പാടി യൂണിറ്റുകളാണ് ഉത്തരമേഖലയിൽ കണ്ണൂരിനുപിന്നിൽ ലക്ഷ്യം കൈവരിച്ച മറ്റ്‌ യൂണിറ്റുകൾ. 14-ന് നേടിയ 22,87,000 കളക്‌ഷനാണ് ഇതിന് മുൻപ് കണ്ണൂർ യൂണിറ്റ് സ്വന്തമാക്കിയ ഏറ്റവും ഉയർന്ന കളക്‌ഷൻ. ഇതിനെയും മറികടന്നാണ് പുതിയ കളക്‌ഷനെന്നത് അഭിമാനമാണെന്നും ജീവനക്കാരുടെ പ്രയത്നത്തിന് ലഭിച്ച അംഗീകാരമാണെന്നും കണ്ണൂർ യൂണിറ്റിന് നേതൃത്വംനല്കുന്ന ഡി.ടി.ഒ. വി. മനോജ്‌കുമാർ, പി. ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.

Ksrtc

Next TV

Related Stories
14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 25, 2024 02:37 PM

14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ...

Read More >>
ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

Sep 25, 2024 02:23 PM

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി...

Read More >>
ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 02:01 PM

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ...

Read More >>
ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു

Sep 25, 2024 01:28 PM

ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു

ഗണിതാധ്യാപക ശില്പശാല...

Read More >>
ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

Sep 25, 2024 01:25 PM

ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ്...

Read More >>
കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാഥാർദ്ധ്യമാകാൻ പോകുന്നു

Sep 25, 2024 01:14 PM

കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാഥാർദ്ധ്യമാകാൻ പോകുന്നു

കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം യാതാർദ്ധ്യമാകാൻ...

Read More >>
Top Stories










News Roundup






Entertainment News