---
title: "ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237939/kannur"
published_at: "2024-09-25T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3c2042f17c_IMG-20240925-WA0046.jpg"
keywords: []
---

# ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **മാത്തിൽ** : ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പത്തു ദിവസമായി നടക്കുന്ന ബാസ്കറ്റ് ബോൾ പരിശീലനക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം . വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**മാത്തിൽ** : ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പത്തു ദിവസമായി നടക്കുന്ന ബാസ്കറ്റ് ബോൾ പരിശീലനക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം . വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കോളേജിന്റെ സി. ഇ. ഒ യും ഡയറക്ടറുമായ റവ ഫാ. ഡോ. സാമുവൽ പുതുപ്പാടി അധ്യക്ഷനായിരുന്നു. പങ്കെടുത്ത വിദ്യാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വച്ചു വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുപ്പതോളം പേർ ക്യാമ്പിന്റെ ഭാഗമായി. പുതു തലമുറയിലെ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്.

മാനേജ്മെന്റ് പ്രധിനിധി എം. വി. മധുസൂദനൻ, കോച്ച് അക്ഷയ്, കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് മേധാവി സി. നിജി, യൂണിയൻ ചെയർമാൻ അമൽ വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237939/kannur)