---
title: "ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237941/iritty"
published_at: "2024-09-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3c2dce06ce_IMG-20240925-WA0047.jpg"
keywords: []
---

# ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിക്കൂർ** : ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത അധ്യാപകർക്കായി ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മേളയിൽ കുട്ടികളെ മികച്ച രീതിയിൽ ഒരുക്കാൻ അധ്യാപകർക്ക് പ്രചോദനം നൽകുവാനും ഗണിതം ലളിതമായി കൈകാര്യം ചെയ്യാനുമായി നടന്ന ശില്പശാല ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ ഗിരീഷ് മോഹൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിക്കൂർ** : ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത അധ്യാപകർക്കായി ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപക ശില്പശാല സംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മേളയിൽ കുട്ടികളെ മികച്ച രീതിയിൽ ഒരുക്കാൻ അധ്യാപകർക്ക് പ്രചോദനം നൽകുവാനും ഗണിതം ലളിതമായി കൈകാര്യം ചെയ്യാനുമായി നടന്ന ശില്പശാല ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ ഗിരീഷ് മോഹൻ ഉദ്ഘാടനം ചെയ്തു.

മുൻ സംസ്ഥാന റിസോഴ്സ് പേഴ്സൺ കെ പി സഹദേവൻ ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് വി സി ശൈലജ, സ്റ്റാഫ് സെക്രട്ടറി കെ പി സുനിൽകുമാർ , ജോയ്സ് സ്കറിയാസ്, ആർ.കെ ഹരീന്ദ്രനാഥ്, എം. രമേശൻ , പി.കെ ബിജു, എ.കെ ശ്രീലേഷ് , ഡസ്റ്റി ദേവസ്യഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237941/iritty)