---
title: "രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍"
english_title: "Digital currency in india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23797/digital-currency-in-india"
published_at: "2022-02-01T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8ebc77184b_images - 2022-02-01T134344.483.jpeg"
keywords: []
---

# രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

> **Lead Summary:** രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

## Article Content

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ രൂപ ആര്‍.ബി.ഐ പുറത്തിറക്കും. ഇത് സാമ്ബത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. എല്‍ഐസി ഓഹരി വില്പനയെ എതിര്‍ത്ത് പീപ്പിള്‍സ് കമ്മിഷന്‍ ഓണ്‍ പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിസ് സര്‍വീസ് സംഘടന ക‍ഴിഞ്ഞ ദിവസം രംഗത്തെത്തിയിരിരുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷം തന്നെ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകാനിരിക്കെയാണ് പ്രതിഷേധം വ്യാപകമാകുന്നത്.

എല്‍ഐസി ഓഹരി വില്‍പ്പനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും, നടപടികള്‍ സുതാര്യമല്ലെന്നും ജനകീയ കമ്മീഷന്‍ അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. അംബാനിയും, അദാനിയും പറയുന്നത് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും വിമര്‍ശനം ശക്തമാണ്.

എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കുന്നത് അങ്ങേയറ്റം വിവേകശൂന്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിക്കണമെന്നും ജനകീയ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ തീര്‍ത്തും സുതാര്യമല്ലെന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23797/digital-currency-in-india)