---
title: "പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു"
english_title: "Pulingomvhsground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237985/pulingomvhsground"
published_at: "2024-09-25T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3de168048f_1000028290.jpg"
keywords: []
---

# പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

> **Lead Summary:** **കണ്ണൂർ : ** പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു. കീഫ്ബി ഫണ്ടിൽ നിന്നു അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ചാണു പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമിക്കുന്നത്.

## Article Content

**കണ്ണൂർ : ** പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു. കീഫ്ബി ഫണ്ടിൽ നിന്നു അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ചാണു പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമിക്കുന്നത്.

കഴിഞ്ഞ 2023 മെയ് 27 ന് കായികവകുപ്പുമന്ത്രി വി.അബ്ദുറഹ്മാനാണു ഗ്രൗണ്ടിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. പൊതുജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനു പുറമെ പ്രൊഫഷണൽ കായിക രംഗത്ത് മികവുറ്റ കായിക താരങ്ങളെ വാർത്തെടുക്കുന്നതിനു വേണ്ട പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു ആധുനിക സൗകര്യങ്ങളാടു കൂടിയ ഗ്രൗണ്ട് നിർമിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെങ്കിലും വികസിപ്പിച്ച് ഗ്രാമീണ ജനങ്ങളുടെ കായികക്ഷമത ഉറുപ്പു വരുത്തുകയും അതോടൊപ്പം ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങൾ നിർമിച്ചു ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കഴിവ് തെളിയിക്കുന്നതിനു കായിക താരങ്ങളെ പ്രാപ്തരാക്കുകയാണു പദ്ധതി കൊണ്ടു വിഭാവനം ചെയ്യുന്നത്.

കണ്ണൂർ ജില്ലയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമിക്കാൻ കിഫ്ബിയിൽ നിന്നു 45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്തിനാൽ ഗ്രൗണ്ട് നിർമാണത്തിനു കാലത്താമസം നേരിടുന്നു.പുളിങ്ങോം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി നിർമിക്കുന്ന ഗ്രൗണ്ടിൻ്റെ നിർമാണം എത്രയും വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണധികൃതർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237985/pulingomvhsground)