അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു ; വിദഗ്ദ്ധ പരിശോധനക്ക് അയക്കും
Sep 25, 2024 04:00 PM | By Remya Raveendran

തിരുവനനന്തപുരം: ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് .


Arjunslory

Next TV

Related Stories
ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

Sep 25, 2024 06:33 PM

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി...

Read More >>
ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Sep 25, 2024 04:26 PM

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

ഇരിക്കൂറിൽ നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം...

Read More >>
 ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

Sep 25, 2024 03:50 PM

ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ദശദിന ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ്...

Read More >>
പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

Sep 25, 2024 03:25 PM

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി പുരോഗമിക്കുന്നു

പുളിങ്ങോം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവ്യത്തി...

Read More >>
അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Sep 25, 2024 03:17 PM

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍...

Read More >>
ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

Sep 25, 2024 03:07 PM

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസ്

ഗാർഹിക പീഡനം ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ...

Read More >>
Top Stories