---
title: "പയ്യന്നൂർ അഗ്നി രക്ഷാ നിലയം അധികൃതരുടെ ആഭിമുഖ്യത്തിൽ കെ ശ്രീജിത്ത് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "K Sreejith Remembrance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23806/K-Sreejith-Remembrance"
published_at: "2022-02-01T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8f2f30d3b6_Picsart_22-02-01_14-13-42-202.jpg"
keywords: []
---

# പയ്യന്നൂർ അഗ്നി രക്ഷാ നിലയം അധികൃതരുടെ ആഭിമുഖ്യത്തിൽ കെ ശ്രീജിത്ത് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂർ അഗ്നി രക്ഷാ നിലയം അധികൃതരുടെ ആഭിമുഖ്യത്തിൽ കെ ശ്രീജിത്ത് അനുസ്മരണം സംഘടിപ്പിച്ചു. അഗ്നിരക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജണൽ ഫയർ ഓഫീസർ ടി രഞ്ജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി പ്രഭാതസവാരിക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ച പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ശ്രീജിത്തിന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു.

## Article Content

പയ്യന്നൂർ അഗ്നി രക്ഷാ നിലയം അധികൃതരുടെ ആഭിമുഖ്യത്തിൽ കെ ശ്രീജിത്ത് അനുസ്മരണം സംഘടിപ്പിച്ചു. അഗ്നിരക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജണൽ ഫയർ ഓഫീസർ ടി രഞ്ജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി പ്രഭാതസവാരിക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ച പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ശ്രീജിത്തിന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു.

പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജണൽ ഫയർ ഓഫീസർ പി രഞ്ജിത്ത് ഫോട്ടോ അനാച്ഛാദനം കർമ്മം നിർവ്വഹിച്ചു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ ഔദ്യോഗിക കൃത്യനിർവഹണം കൃത്യനിർവഹണത്തോടൊപ്പോം കായികം, യോഗ തുടങ്ങിയ മേഖലയിലും സജീവസാന്നിധ്യമായിരുന്നു ശ്രീജിത്ത്.

മികച്ച ഒരു സ്കൂബ ഡൈവർ കൂടിയായിരുന്ന ഇദ്ദേഹം സിവിൽ ഡിഫൻസ് പരിശീലന പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു. ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

വിവിധ നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ സി പി രാജേഷ്, പി വി പവിത്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എംഎസ് ശശിധരൻ, സിപി ഗോകുൽദാസ്, സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ഓ സി കേശവൻ നമ്പൂതിരി, പി വിജയൻ, പി വി സുമേഷ്, കെഎം ലതീഷ്, കെ എം ഗോവിന്ദൻ, എൻ മുരളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23806/K-Sreejith-Remembrance)