---
title: "പി പി മുകുന്ദൻ - പി പി ചന്ദ്രൻ എന്നിവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് നാട്ടുകാരും കുടുംബാംഗങ്ങളും"
english_title: "manathana pay homage to P P Mukundan and P P Chandran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238064/manathana-pay-homage-to-p-p-mukundan-and-p-p-chandran"
published_at: "2024-09-25T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f42e7777fad_pp_mukundan.jpg"
keywords: []
---

# പി പി മുകുന്ദൻ - പി പി ചന്ദ്രൻ എന്നിവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് നാട്ടുകാരും കുടുംബാംഗങ്ങളും

> **Lead Summary:**  മണത്തണ: പിപി മുകുന്ദൻ്റെ വീട്ടിൽ നാട്ടുകാരും കുടുംബാംഗങ്ങളും ഒത്തു ചേർന്ന് പി പി മുകുന്ദനും സഹോദരനായ പി പി ചന്ദ്രനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. മുതിർന്ന രാഷ്ട്രീയ നേതാവായ പി പി മുകുന്ദന്റെയും സഹോദരൻ പി പി ചന്ദ്രൻ്റെയും വിയോഗം ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. ഇവർ വിടപറഞ്ഞ് ഒരു വർഷം പൂർത്തിയാകുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് നാട്ടുകാരും കുടുംബാംഗങ്ങളും ഒത്തുചേർന്നത്.

## Article Content

 മണത്തണ: പിപി മുകുന്ദൻ്റെ വീട്ടിൽ നാട്ടുകാരും കുടുംബാംഗങ്ങളും ഒത്തു ചേർന്ന് പി പി മുകുന്ദനും സഹോദരനായ പി പി ചന്ദ്രനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. മുതിർന്ന രാഷ്ട്രീയ നേതാവായ പി പി മുകുന്ദന്റെയും സഹോദരൻ പി പി ചന്ദ്രൻ്റെയും വിയോഗം ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. ഇവർ വിടപറഞ്ഞ് ഒരു വർഷം പൂർത്തിയാകുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് നാട്ടുകാരും കുടുംബാംഗങ്ങളും ഒത്തുചേർന്നത്.

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി, പ്രൊഫസർ ലതാ നായർ കൊച്ചി, കോമത്ത് ദാമോദരൻ മാസ്റ്റർ, പി പി ഗണേശൻ മാസ്റ്റർ, കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ബേബി സോജ, വീസി ശ്രീധരൻ, സജീവൻ ആറളം, ഒ.രാകേഷ്, രൂപേഷ് മാസ്റ്റർ, ജയപ്രകാശ് കൂട്ട, ശ്രീകുമാർ കൂടത്തിൽ, ടി വാസുദേവൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238064/manathana-pay-homage-to-p-p-mukundan-and-p-p-chandran)