---
title: "കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും"
english_title: "Justice Nitin Madhukar Jamdar to be sworn in as Chief Justice of Kerala High Court tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238084/justice-nitin-madhukar-jamdar-to-be-sworn-in-as-chief-justice-of-kerala-high-court-tomorrow"
published_at: "2024-09-25T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f44559d1c8a_WhatsApp_Image_2024-09-25_at_22.45.33.jpeg"
keywords: []
---

# കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

> **Lead Summary:**  തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ മധുകര്‍ ജാംദാര്‍ 2012 ജനുവരി 23 നാണ് ബോംബെ ഹൈക്കോടതിയില്‍ നിയമിതനായത്.

## Article Content

 തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ മധുകര്‍ ജാംദാര്‍ 2012 ജനുവരി 23 നാണ് ബോംബെ ഹൈക്കോടതിയില്‍ നിയമിതനായത്.

2023 മെയ് മുതല്‍ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. മഹാരാഷ്ട്രയിലെ സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജില്‍ നിയമ പഠനം. 2012ല്‍ ബോംബെ ഹൈക്കോടതി ജസ്റ്റിസായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238084/justice-nitin-madhukar-jamdar-to-be-sworn-in-as-chief-justice-of-kerala-high-court-tomorrow)