---
title: "തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു"
english_title: "The child, who was undergoing treatment for burn injuries, died."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238086/the-child-who-was-undergoing-treatment-for-burn-injuries-died"
published_at: "2024-09-25T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4483229557_a11.jpg"
keywords: []
---

# തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

> **Lead Summary:**  താമരശ്ശേരി: തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുല്ല ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പാൽപ്പാത്രം തട്ടി പാൽ കുഞ്ഞിന്റെ ദേഹത്ത് വീണത്.

## Article Content

 താമരശ്ശേരി: തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുല്ല ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പാൽപ്പാത്രം തട്ടി പാൽ കുഞ്ഞിന്റെ ദേഹത്ത് വീണത്.

തുടർന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരങ്ങൾ: നേഹ നസീബ്, അംദാൻ അബ്ദുല്ല, അൽഹാൻ അബ്ദുല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238086/the-child-who-was-undergoing-treatment-for-burn-injuries-died)