---
title: "പയ്യന്നൂർ നഗരസഭ  എഗ്ഗ് ഹാച്ചറിയിൽ നിന്നും വിരിയിച്ചെടുത്ത നാടൻ കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു"
english_title: "Inauguration of distribution of chicks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23810/Inauguration-of-distribution-of-chicks"
published_at: "2022-02-01T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8f80f61239_Picsart_22-02-01_14-35-40-306.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ  എഗ്ഗ് ഹാച്ചറിയിൽ നിന്നും വിരിയിച്ചെടുത്ത നാടൻ കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു

> **Lead Summary:** പയ്യന്നൂർ നഗരസഭ മുത്തത്തി പകൽവീട് എഗ്ഗ് ഹാച്ചറിയിൽ നിന്നും വിരിയിച്ചെടുത്ത നാടൻ കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ മുത്തത്തി പകൽവീട് എഗ്ഗ് ഹാച്ചറിയിൽ നിന്നും വിരിയിച്ചെടുത്ത നാടൻ കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

കണ്ണൂർ ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി മാനസിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കായി പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിലുള്ള മുത്തത്തി പകൽവീടിന് പയ്യന്നൂർ ലയൺസ് ക്ലബ്ബ് അനുവദിച്ചു നൽകിയ എഗ്ഗ് ഹാച്ചറി യൂനിറ്റിൽ നിന്നും ഓട്ടോമാറ്റിക് ഇൻക്കുബേററിൽ വിരിയിച്ചെടുത്ത നാടൻ കോഴി കുഞ്ഞുങ്ങളുടെ ആദ്യ ബാച്ചിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

കൗൺസിലർ ചന്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.എച്ച്.എം.പി. നോഡൽ ഓഫീസർ ഡോ:വാനതി സുബ്രഹ്മണ്യം മുഖ്യാതിഥിയായി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, മുത്തത്തി യു.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: അബ്ദുൾ ജബ്ബാർ , ഡോക്ടർ ഷാരോൺ ഭരത്, ലയൺസ് ക്ലബ്ബ് സെക്രട്ടറി സുരേശൻ വി.വി. താലൂക്ക് ആശുപത്രി പി.ആർ. ഒ ജാക്സൺ ഏഴിമല, കെ.രാഘവൻ,പകൽവീട് നഴ്സിംഗ് ഓഫീസർ ജിനിയ ജോസഫ്  എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23810/Inauguration-of-distribution-of-chicks)