---
title: "വേലിക്കല്ല് മറിഞ് വീണ് തൊഴിലാളി മരിച്ചു: ഉടമക്കും പരിക്ക്"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238132/kalpetta"
published_at: "2024-09-26T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4e65ee1957_IMG-20240926-WA0014.jpg"
keywords: []
---

# വേലിക്കല്ല് മറിഞ് വീണ് തൊഴിലാളി മരിച്ചു: ഉടമക്കും പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ ആണ് മരിച്ചത്.

## Article Content

**കൽപ്പറ്റ**: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ ആണ് മരിച്ചത്.

കോൺക്രീറ്റ് വേലിക്കല്ലുകൾ നിർമ്മിച്ചിരുന്ന സ്ഥലത്ത് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോൺക്രീറ്റു കാലുകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടയുണ്ടായിരുന്ന ഉടമ അബ്ബാസിനും പരിക്കുപറ്റിയിട്ടുണ്ട്. അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238132/kalpetta)