---
title: "പയ്യന്നൂർ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് കബഡി ചാമ്പ്യൻഷിപ്പ് : ചെറുപുഴ സെൻ്റ് മേരീസ് ഫെറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238189/payyannur"
published_at: "2024-09-26T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f509c57f2a0_IMG-20240926-WA0047.jpg"
keywords: []
---

# പയ്യന്നൂർ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് കബഡി ചാമ്പ്യൻഷിപ്പ് : ചെറുപുഴ സെൻ്റ് മേരീസ് ഫെറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു

> **Lead Summary:**  **പയ്യന്നൂർ**: ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് കബഡി ചാമ്പ്യൻഷിപ്പ് ചെറുപുഴ സെൻ്റ് മേരീസ് ഫെറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു.ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

## Article Content

 **പയ്യന്നൂർ**: ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് കബഡി ചാമ്പ്യൻഷിപ്പ് ചെറുപുഴ സെൻ്റ് മേരീസ് ഫെറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു.ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

ചെറുപുഴ സെൻ്റ് മേരീസ് ഹൈസ്കൂൾ പ്രധാധ്യാപകൻ ജസ്റ്റിൻ മാത്യു അധ്യക്ഷനായി. കെ.കെ.വേണുഗോപാൽ, പ്രധാനാധ്യപകരായ പി.എൻ.ഉണ്ണികൃഷ്ണൻ, പി.എം.സെബാസ്റ്റ്യൻ, കെ.എ.സജി ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സുനീഷ് ജോർജ്, ബിജു പുള്ളിക്കാട്ടിൽ, എന്നിവർ സംസാരിച്ചു. ജേതാക്കൾ സബ്ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ, രണ്ടാം സ്ഥാനം സെൻറ് മേരീസ് ചെറുപുഴ. സബ്ജൂനിയർ ഗേൾസ് സെൻ്റ് മേരീസ് ചെറുപുഴ ജി.എച്ച്.എസ്.എസ്. വെള്ളൂർ ജൂനിയർ ബോയ്സ് എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ, ജി.എച്ച്.എസ്.എസ്. വെള്ളൂർ ജൂനിയർ ഗേൾസ് ജി.എച്ച്.എസ്.എസ്.പ്രാപ്പൊയിൽ എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ, സീനിയർ ബോയ്സ് ജി.എച്ച്.എസ്.എസ്.പ്രാപ്പൊയിൽ, ജി.എച്ച്.എസ്.എസ്. വെള്ളൂർ. വിജയികൾക്ക് ചെറുപുഴ സെയ്ൻ്റ് മേരീസ് ഹൈസ്കൂൾ അസി.മാനേജർ ഫാ.അമൽ തൈപ്പറമ്പിൽ, പ്രാപ്പെയിൽ ഗവ.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.വി.ബിജു, ചെറുപുഴ സെയ്ൻ്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ മാത്യു എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238189/payyannur)