---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ധർണ നടത്തി"
english_title: "Peravoor grama panjayathe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23823/peravoor-grama-panjayathe"
published_at: "2022-02-01T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f904126a3a0_Picsart_22-02-01_15-26-57-160.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ധർണ നടത്തി

> **Lead Summary:**  പേരാവൂർ: ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ധർണ നടത്തി. മുരിങ്ങോടി എടപ്പാറ കോളനി, കാഞ്ഞിരപ്പുഴ കുടിവെള്ള പദ്ധതി, 2020 -21 സാമ്പത്തിക വർഷത്തിൽ ഫണ്ട് വകയിരുത്തിയിട്ടും പങ്കൻകുന്ന് കുടിവെള്ള പ്രവൃത്തി നടത്താതെയുള്ള പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ടും, മോശമായ പ്രവൃത്തി നടത്തിയ കരാറുകാരനെകരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

 പേരാവൂർ: ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ധർണ നടത്തി. മുരിങ്ങോടി എടപ്പാറ കോളനി, കാഞ്ഞിരപ്പുഴ കുടിവെള്ള പദ്ധതി, 2020 -21 സാമ്പത്തിക വർഷത്തിൽ ഫണ്ട് വകയിരുത്തിയിട്ടും പങ്കൻകുന്ന് കുടിവെള്ള പ്രവൃത്തി നടത്താതെയുള്ള പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ടും, മോശമായ പ്രവൃത്തി നടത്തിയ കരാറുകാരനെകരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പ്രവൃത്തികളേറ്റെടുത്ത കരാറുകാരൻ നടത്തിയ റോഡ് കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികളുടേയും ഗുണമേന്മാ പരിശോധന നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപെട്ടു. സമരം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ് ഉദ്ഘാടനം ചെയ്തു. സി.പി ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ സി ഷബീർ, അമീൻ സത്താർ, കാസിം ചെവിടിക്കുന്ന്, ഗഫൂർ എസ് കെ എന്നിവർ സംസാരിച്ചു. അലി കാഞിരപ്പുഴ, റഷീദ് പാറയിൽ എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23823/peravoor-grama-panjayathe)