---
title: "ഇ എസ് എ ; കിഫയുടെ ഹർജിയിൽ കേരള ഹൈക്കോടതിയുടെ സ്റ്റേ"
english_title: "Kifaharji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238231/kifaharji"
published_at: "2024-09-26T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5227da4666_1000028460.jpg"
keywords: []
---

# ഇ എസ് എ ; കിഫയുടെ ഹർജിയിൽ കേരള ഹൈക്കോടതിയുടെ സ്റ്റേ

> **Lead Summary:** **തിരുവനന്തപുരം : ** 2024 ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ESA യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി 2024 ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്തിരിക്കുന്നു. കിഫ മാനേജിംഗ് ബോർഡ് മെമ്പർ തോംസൺ കെ ജോർജ് ( പൂഞ്ഞാർ തെക്കേക്കര വില്ലേജ്) കിഫ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടോബിൻ സെബാസ്റ്റ്യൻ (തീക്കോയ്‌ വില്ലേജ് ) എന്നിവർ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ വിധി.

## Article Content

**തിരുവനന്തപുരം : ** 2024 ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ESA യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി 2024 ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്തിരിക്കുന്നു. കിഫ മാനേജിംഗ് ബോർഡ് മെമ്പർ തോംസൺ കെ ജോർജ് ( പൂഞ്ഞാർ തെക്കേക്കര വില്ലേജ്) കിഫ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടോബിൻ സെബാസ്റ്റ്യൻ (തീക്കോയ്‌ വില്ലേജ് ) എന്നിവർ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ വിധി.

ഗസറ്റിലെ പരാമർശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം തീർക്കുക, പ്രസ്തുത നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കിഫ ഉന്നയിച്ചത്. ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബർ നാലാം തിയതി സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും അതുവരെ കേരളവുമായി ബന്ധപ്പെട്ട ESA യുടെ എല്ലാ നടപടിക്രമങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിടുകയുമാണ് ഉണ്ടായത്.

അഡ്വ. ലിജി വടക്കേടം, അഡ്വ. ജോസ് ചെരുവിൽ, അഡ്വ. ജോസി ജേക്കബ് എന്നിവർ ഉൾപ്പെട്ട കിഫയുടെ ടീം ആണ് കേസ് വാദിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238231/kifaharji)