---
title: "ആറുഫോണുകളും ആലുവ കോടതിക്ക് കൈമാറും; അണ്‍ലോക്ക് പാറ്റേണ്‍ നല്‍കുമെന്ന് ദിലീപ്"
english_title: "Aluva court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23826/aluva-court"
published_at: "2022-02-01T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9091323c21_dd_3.jpg"
keywords: []
---

# ആറുഫോണുകളും ആലുവ കോടതിക്ക് കൈമാറും; അണ്‍ലോക്ക് പാറ്റേണ്‍ നല്‍കുമെന്ന് ദിലീപ്

> **Lead Summary:** കൊച്ചി: ദിലീപിന്‍റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോണ്‍ കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്ട്രേറ്റിന് തീരുമാനിക്കാം.

## Article Content

കൊച്ചി: ദിലീപിന്‍റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോണ്‍ കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്ട്രേറ്റിന് തീരുമാനിക്കാം.

ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് ദിലീപ് നല്‍കും. ദിലീപിന്‍റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന കോടതിയുടെ പ്രസ്താവനയെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന്  കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികൾ കോടതിയിലെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.  മറ്റന്നാള്‍ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23826/aluva-court)