---
title: "കണിച്ചാർ പഞ്ചായത്ത് ജനകീയ ആംബുലൻസ് സമർപ്പണം ഫെബ്രവരി മൂന്നിന് "
english_title: "Ambulance submission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23834/Ambulance-submission"
published_at: "2022-02-01T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f90fe4adca3_Picsart_22-02-01_16-16-55-150.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് ജനകീയ ആംബുലൻസ് സമർപ്പണം ഫെബ്രവരി മൂന്നിന് 

> **Lead Summary:** കേളകം: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയ ആംബുലൻസ് ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 30 ന് കണിച്ചാറിൽ വെച്ച് നടത്തപ്പെടുമെന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേളകം: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയ ആംബുലൻസ് ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 30 ന് കണിച്ചാറിൽ വെച്ച് നടത്തപ്പെടുമെന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും, പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ സ്വാഗതം പറയും, 19 ലക്ഷത്തി ഇരുപത്തി നാലായിരത്തി അറുപത്തി മൂന്ന് രൂപയാണ് ആംബുലൻസ് ചലഞ്ചിന് ലഭിച്ച തുക, കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം സ്വതന്ത്രമായി ഏറ്റെടുത്ത ഏറ്റവും വലിയ പരിപാടിയാണ് എന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജോജൻഇടതാഴെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23834/Ambulance-submission)