---
title: "അക്കൗണ്ടന്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238363/appoinment"
published_at: "2024-09-27T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f62332d30f6_download_(34).jpeg"
keywords: []
---

# അക്കൗണ്ടന്റ് നിയമനം

> **Lead Summary:** കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റെര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു.

## Article Content

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റെര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു.

അപേക്ഷകര്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന, എംകോം, ടാലി യോഗ്യതയുള്ള 22 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകര്‍ മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകര്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238363/appoinment)