---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238420/manathana"
published_at: "2024-09-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6564eb7f48_Screenshot_20240927-122111_Samsung_Internet.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വി.ബി രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി വി അമർനാഥ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി ഉപജില്ലാതല ചെസ് മത്സരം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വി.ബി രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി വി അമർനാഥ് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ സജി കെ. വി മേഴ്സി ലിനാർഡ്, രതീഷ് എന്നിവർ പങ്കെടുത്തു. ഇരിട്ടി ഉപജില്ലയിലെ 40 സ്കൂളുകളിൽ നിന്നായി 116 ഓളം കുട്ടികളാണ് ചെക്ക് മത്സരത്തിൽ പങ്കാളികളായത്. മുപ്പതോളം പെൺകുട്ടികളും ബാക്കി ആൺകുട്ടികളും ആണ് മത്സരത്തിൽ പങ്കാളികളായത്. രാവിലെ 9 മണി മുതൽ വൈകിട്ട് നാലുമണിവരെയാണ് മത്സരം ഉണ്ടാവുക. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. ഇതിൽനിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന 12 കുട്ടികൾ ആണ് ഇരിട്ടി ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുക. സെബാസ്റ്റ്യൻ വി.യു, സുനീഷ് ബാബു, സുനിൽകുമാർ തുടങ്ങിയവർ ചെസ് മൽസരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238420/manathana)