---
title: "ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി"
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238442/supreemcourt"
published_at: "2024-09-27T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f668c98438b_Screenshot_20240927-134126_WhatsAppBusiness.jpg"
keywords: []
---

# ഇപി ജയരാജൻ വധശ്രമക്കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

> **Lead Summary:** **ദില്ലി**: ഇ.പി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം ഹർജി നൽകിയത്.

## Article Content

**ദില്ലി**: ഇ.പി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം ഹർജി നൽകിയത്.

രാഷ്ട്രീയ ലക്ഷ്യത്തോടുള്ളതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഹർജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങൾ കോൺഗ്രസാണോ സിപിഎം ആണോ എന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകനോട് ആരാഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238442/supreemcourt)