---
title: "അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍"
english_title: "Vdsatheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238452/vdsatheesan"
published_at: "2024-09-27T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6745fe71ac_1000028621.jpg"
keywords: []
---

# അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

> **Lead Summary:** **തിരുവനന്തപുരം: **അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ പറയുന്നത് യുഡിഎഫ് തീരുമാനങ്ങള്‍ ആണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യു ഡി എഫ് നിരീക്ഷിക്കകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ പറയുന്നത് യുഡിഎഫ് തീരുമാനങ്ങള്‍ ആണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യു ഡി എഫ് നിരീക്ഷിക്കകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്‍വറിനെ കൊണ്ട് പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചു. ആ അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു. കാലം കാത്തു വെച്ച നീതിയാണ് ഇത് – വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം ഉണ്ടെന്ന് പ്രതിപക്ഷം പറഞ്ഞവെന്നും അത് ആരൊക്കെയെന്ന് ഇപ്പോള്‍ പുറത്ത് വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയിലെ കായിക മന്ത്രിക്ക് കോണ്‍ഗ്രസ് പാരമ്പര്യം ഉണ്ട.് നാളെ അയാള്‍ക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുമോ – പ്രതിപക്ഷ നേതാവ് ചോദിച്ചു. അന്‍വറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് സിപിഐഎം നേരത്തെ നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238452/vdsatheesan)