നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച ഏഴ് ജില്ലകളിൽ; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ്

നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച ഏഴ് ജില്ലകളിൽ; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ  മഴ മുന്നറിയിപ്പ്
Sep 27, 2024 03:04 PM | By Remya Raveendran

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഒക്ടോബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

അതേസമയം കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലെ മിനിക്കോയ്, അഗത്തി, അമിനി, കവരത്തി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പ്രദേശങ്ങളിലെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം ലഭിച്ചാൽ മാറി താമസിക്കണമെന്നും അറിയിപ്പുണ്ട്.  

Rainalert

Next TV

Related Stories
മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 04:07 PM

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി...

Read More >>
എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

Sep 27, 2024 03:42 PM

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ...

Read More >>
എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി

Sep 27, 2024 03:31 PM

എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി

എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ...

Read More >>
ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

Sep 27, 2024 03:21 PM

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത്...

Read More >>
അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

Sep 27, 2024 02:31 PM

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി...

Read More >>
കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 27, 2024 02:22 PM

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup