ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന് എൻ. തമ്പാൻ അർഹനായി

ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന്  എൻ. തമ്പാൻ അർഹനായി
Sep 27, 2024 04:54 PM | By Remya Raveendran

കണ്ണൂർ :  മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർ എൻ. തമ്പാൻ അർഹനായെന്ന് പുരസ്ക്കാര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആന്തൂർ നഗരസഭ, കല്യാശേരി, പാപ്പിനിശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തുകളിൽ കഴിഞ്ഞ 2011 മുതൽ സാന്ത്വന പരിചരണ രംഗത്ത് സജീവമാണ് കണ്ണപുരം സ്വദേശിയായ തമ്പാൻ.

കണ്ണൂർ ചൊവ്വ സ്പിന്നിംങ് മിൽ തൊഴിലാളിയായിരുന്നു. മുൻ കണ്ണപുരം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. ബാവുക്കാട്ട് ഗോവിന്ദൻ, എം.ജി മഞ്ജുനാഥ്, ഗിരീഷ് പൂക്കോത്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം. പാർവ്വതിയമ്മയുടെ ചരമദിനമായ ഒക്ടോബർ 6ന് രാവിലെ 10 മണിക്ക് കീഴാറ്റൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.ഗംഗാധരൻ പുരസ്ക്കാരം സമ്മാനിക്കും.

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗിരീഷ് പൂക്കോത്ത്, ബാവുക്കാട്ട് ഗോവിന്ദൻ, എം.ജി മഞ്ജുനാഥ്, കെ.പി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Bavukkadparvathiyamma

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

Sep 27, 2024 05:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം...

Read More >>
മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 04:07 PM

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി...

Read More >>
എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

Sep 27, 2024 03:42 PM

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ...

Read More >>
എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി

Sep 27, 2024 03:31 PM

എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി

എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ...

Read More >>
ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

Sep 27, 2024 03:21 PM

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത്...

Read More >>
നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച ഏഴ് ജില്ലകളിൽ; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ  മഴ മുന്നറിയിപ്പ്

Sep 27, 2024 03:04 PM

നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച ഏഴ് ജില്ലകളിൽ; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ്

നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച ഏഴ് ജില്ലകളിൽ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ...

Read More >>
Top Stories

News Roundup